Women's Day 2026 at G-TEC Manacaud
ജിടെക് മണക്കാട് 2026, മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനം അതിഗംഭീരമായി ജി-ടെക് മണക്കാടിലെ കുട്ടികളുമായി ചേർന്ന് ആലോചിച്ചു .പൂർണമായും ജിടെക് മണക്കാടിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി വിജകരമാക്കിയ ഈ പരുപാടിയിൽ മണക്കാട് SBI ബാങ്ക് മാനേജർ മണക്കാട് ശ്രീമതി നതാഷ മുഖ്യാതിഥിയായും ജിടെക് മണക്കാട് ഡയറക്ടർ ശ്രീ ശ്യാം കുമാർ ,ഷിബു എന്നിവരും മറ്റു സഹപ്രവർത്തകരും കുട്ടികളും പങ്കെടുത്തു. ശ്രീമതി നതാഷ കുട്ടികൾക്ക് വനിതാദിന ആശംശകൾ അറിയിക്കുകയും ജിടെക്കിന്റെ CSR പദ്ധതിയായ Women Power phase-4 ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു .
സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും അവരുടെ കഴിവുകൾ ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ G-TEC Women Power Project – Phase 4 (2026) ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി വിജയകരമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 1003 യോഗ്യതയുള്ള വനിതകൾക്ക് സൗജന്യ പ്രൊഫഷണൽ പരിശീലനവും തുടർന്ന് തൊഴിൽ അവസരവും ലഭ്യമാക്കുന്നു. സ്ത്രീകൾക്ക് സ്വന്തം കഴിവുകൾ വികസിപ്പിച്ച് ആത്മവിശ്വാസത്തോടെയും സാമ്പത്തിക സ്വാതന്ത്ര്യത്തോടെയും മുന്നോട്ട് പോകാൻ സഹായിക്കുന്ന മികച്ച അവസരമാണിത്. സ്ത്രീകളുടെ ഭാവിയെ കൂടുതൽ ശക്തമാക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്ന ഈ പദ്ധതിയിൽ പങ്കുചേരാൻ എല്ലാ യോഗ്യതയുള്ള വനിതകളെയും സ്വാഗതം ചെയ്യുന്നു. ❤️








