എന്താണ് Graphic Designing?

Graphic Designing course എന്നതുകൊണ്ട് അർത്ഥമാക്കുന്നത്!

Graphic Designing എന്നത് സാധാരണ ആശയങ്ങളെയും വിവരങ്ങളെയും വെറും വാക്കുകൾ ഉപയോഗിച്ചല്ല, മറിച്ച് ചിത്രങ്ങൾ, നിറങ്ങൾ, രൂപങ്ങൾ, ഐകണുകൾ, ടൈപ്പോഗ്രഫി, ക്രിയേറ്റീവ് ലേഔട്ടുകൾ എന്നിവ എല്ലാം ചേർത്ത് ഒരു മനോഹരവും ആകർഷകവും പ്രേക്ഷകർക്ക് ഉടൻ മനസിലാകുന്ന രീതിയിലും അവതരിപ്പിക്കുന്ന സൃഷ്ടിപരമായ visual communication കലയും കഴിവുമാണ്. ഒരു മെസ്സേജ് കൂടുതൽ ശ്രദ്ധേയമാക്കാനും മനസ്സിലാക്കാൻ എളുപ്പമാക്കാനുമാണ് ഗ്രാഫിക് ഡിസൈൻ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് പോസ്റ്ററുകൾ, ലോഗോകൾ, ബ്രോഷറുകൾ, ബാനറുകൾ, പാക്കേജിംഗ്, സോഷ്യൽ മീഡിയ പോസ്റ്റുകൾ, അഡ്വർടൈസ്‌മെന്റുകൾ തുടങ്ങി നമ്മൾ ദിവസേന കാണുന്ന അനവധി visual content എല്ലാം ഗ്രാഫിക് ഡിസൈനർമാർ സൃഷ്ടിക്കുന്നത്. ഒരു ബ്രാൻഡിന്റെ വ്യക്തിത്വം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, ഒരു സാധാരണ ആശയം people-friendly രീതിയിൽ മാറ്റിക്കൊടുക്കാനും, ഒരു ബിസിനസിന്റെ മെസ്സേജ് കൂടുതൽ professional ആയും creative ആയും പ്രേക്ഷകരിലേക്ക് എത്തിക്കാനും Graphic Designing വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് ഇന്ന് ഡിസൈൻ എന്നത് ഒരു skill മാത്രമല്ല, communication-നെയും creativity-നെയും ഒന്നിപ്പിക്കുന്ന ഒരു ശക്തമായ medium ആയി മാറിയത്.

Graphic Designing എങ്ങനെ പഠിക്കാം?

ഗ്രാഫിക് ഡിസൈൻ പഠിക്കണമെങ്കിൽ, സോഫ്റ്റ്വെയറുകളും Creative  Skill ഒപ്പം കൈകാര്യം ചെയ്യേണ്ടതുണ്ട്.  AI (Artificial Intelligence) ഉപയോഗിച്ചുള്ള ഡിസൈനിംഗ് ട്രിക്കുകൾ പഠിപ്പിക്കുന്ന കോഴ്സുകളും ഉണ്ട്. Adobe Photoshop, Illustrator പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

 

Leave a Reply