ഒറ്റ വാക്കിൽ എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് ചോദിച്ചാൽ നമുക്ക് പറയാം?
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രോഡക്ട് , സർവീസ്, അല്ലെങ്കിൽ ബ്രാൻഡുകളെ പ്രമോട്ട് ചെയ്യുന്നതാണെന്ന്
സോഷ്യൽ മീഡിയ, seo , വെബ്സൈറ്റുകൾ, ബ്ലോഗുകൾ, വീഡിയോകൾ, ഓൺലൈൻ അഡ്സ് — എല്ലാം ഇതിൽ ഉൾപ്പെടുന്നതാണ് . Traditional മാർക്കറ്റിംഗിനേക്കാൾ ഡിജിറ്റൽ മാർക്കറ്റിംഗ് വഴി കൃത്യമായ ആളുകളെ, ശരിയായ സമയത്ത്, കൃത്യമായ രീതിയിൽ നമ്മുടെ പരസ്യങ്ങൾ എത്തിക്കാനാകും
പിന്നെ വരുന്ന ഒരു ചോദ്യമാണ് — AI വന്നാൽ ഡിജിറ്റൽ മാർക്കറ്റേഴ്സിനൊക്കെ ആവശ്യമുണ്ടോ? ഇനി അതൊക്കെ പഠിച്ചിട്ട് കാര്യമുണ്ടോ…
കാര്യമുണ്ട് കാരണം
ai ഒരിക്കലും നമ്മുടെ ഈ ജോലികൾ പൂർണമായും ചെയ്യില്ല ChatGPT പോലുള്ള AI ടൂളുകൾ കൊണ്ട് കോൺടെന്റ് ഉണ്ടാക്കാനും, ഡാറ്റ അനലൈസ് ചെയ്യാനും, അഡ്സ് ഓട്ടോമേറ്റ് ചെയ്യാനുമൊക്കെ കഴിയും. പക്ഷേ AI-ക്ക് മനുഷ്യന്റെ creativity, emotions മനസ്സിലാക്കുന്ന ശേഷി, culture-ും trend-ുകളും വായിച്ചെടുക്കുന്ന കഴിവുമില്ല
അതുകൊണ്ട്, AI ഡിജിറ്റൽ മാർക്കറ്റേഴ്സിനെ റീപ്ലേസ് ചെയ്യുന്നില്ല , മറിച്ച് അവരെ **സൂപ്പർ അസിസ്റ്റന്റിനെ പോലെ സഹായിക്കുന്നു. സമയം ലാഭിക്കാനും, പ്രൊഡക്ടിവ് ആയി ജോലിയെടുക്കാനും AI വളരെയധികം സഹായിക്കും
. പക്ഷേ ഈ ജോലിയുടെ real മാജിക് എന്താണെന്ന് അറിയാമോ — human creativity, storytelling, strategy — ഇവയൊക്കെയാണ് .
